മൂന്നാം ലിംഗം ഒരു പഠനം

ആണുണ്ട് പെണ്ണുണ്ട് ആണിനും പെണ്ണിനും ഇടയിൽ കുടുങ്ങിപ്പോയവർക്ക് സ്വന്തമായി പേരില്ലാത്ത ഒരു നാട്ടമുണ്ടായിരുന്നു ആ നാടാണ് നമ്മുടെ കേരളം .ആണും പെണ്ണും കെട്ടവളെന്നും, ഒമ്പതെന്നും, ചാന്ത്പ്പൊട്ടെന്നും ഒളിഞ്ഞും മറിഞ്ഞും വിളിച്ചവർ ഈ നാട്ടിലുണ്ട് ഈ അടുത്തകാലത്ത് വരെ ഇവിടെത്തെ ഭരണാധികാരികൾപ്പോലും സമ്മധിക്കാൻ അറച്ച ജനക്കൂട്ടം .നാടിനും വീടിനും വേണ്ടാതെ അന്യസംസ്ഥാനങ്ങളിലെ സുരക്ഷിതത്വത്തിലേക്ക് ഓടി ഒളിച്ചവർ, അല്ലെങ്കിൽ നമ്മൾ അട്ടി ഓടിച്ചവർ, ഇവരെ കുറിച്ചുള്ള ഒരു ചെറുപഠനം മാത്രമാണ് ഈ എഴുത്തിന്റെ വിവക്ഷ.
                   കാലങ്ങൾക്ക് മുമ്പ് വരെ മനുഷ്യൻ സമം പുരുഷൻ എന്ന കാഴ്ച്ചപ്പാടായിരുന്നു ഉണ്ടായിരുന്നത് പിന്നിട് മനുഷ്യവംശത്തിൽ നിന്നും പുറത്താക്കപ്പെട്ട സ്ത്രികളുടെ പ്രതിഷേധങ്ങൾ ശക്തമായപ്പോഴാണ് മനുഷ്യ കുലം ആണും പെണ്ണും കുടിച്ചേർന്നതാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കുന്നത്, എന്നാൽ ആണിലും പെണ്ണിലും പ്പെട്ടവർ ഒമ്പതെന്ന് ആക്ഷേപിക്കുന്ന അവഗണിക്കപ്പെട്ട മനുഷ്യരുടെ രോഷവും രോദനവും പൊതു സമൂഹം ശ്രദ്ധിച്ച് തുടങ്ങിയത് ഈ ആധുനിക കാലഘട്ടത്തിലാണ്.സ്ത്രിക്കും പുരുഷനും അപ്പുറം ഒരു ലിംഗ പദവി സുസാദ്ധ്യമാണ് എന്ന് ജീവിതം നമ്മെ പഠിപ്പിക്കുന്നു. ലോകത്ത് പലയിടങ്ങളിലും മൂന്നാം ലിംഗത്തെ അംഗീകരിക്കുകയും അവർക്ക് തുല്യനീതി ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്, എന്നാൽ ഇന്ത്യയിൽ ഇവരെ പറ്റി പലവിധ കാഴ്ച്ചപ്പാടുകൾ വെച്ച് പുലർത്തുകയും അത് ഉച്ചത്തിൽ വിളിച്ച് കേൾപ്പിക്കുകയും ചെയ്തു. എന്നാൽ ജനാതി പധ്യ രാജ്യമായ ഇന്ത്യയിലെ സുപ്രീം കോടതി വിധി ഇന്ന് ലിംഗനീതിക്കപ്പാക്കാനുള്ള ശ്രമങ്ങൾക് ശക്തി പകർന്നു കൊണ്ടിരുന്നു.എന്നിട്ടും കേരളത്തിൽ മൂന്നാം ലിംഗക്കാരെ അവഗണിച്ച് അവരെ പറ്റി എഴുതുന്നതു പോലും മോശമായിക്കണ്ടു (ഇതിന് ഇരയായവർ ഇന്ന് എനിക്കോപ്പമുണ്ട്)

                      സത്യംപറയാലോ പല നിലക്കും " കാമസൂത്രം" ഒരു അസംബന്ധമാണ് എന്നാൽ അതിന് ഒരു ഗുണം ഉണ്ട് ഉള്ളത് പറയാതിരിക്കാനാവില്ല ല്ലോ, ഈ ഗ്രന്ഥം മൂന്നാം ലിംഗ ഗണത്തെ പണ്ട് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇതിൽ മൂന്നാം ലിംഗത്തിന്റെ സംസ്കൃകൃത വാക്ക് ഉപയോഗിച്ചത് 'തൃതീയ പ്രകൃതി ' എന്നാണ് ഇതിൽ തൃതീയ പ്രകൃതിക്ക് നിരവധി ഉപഗണങ്ങളുണ്ട്, ഹിജഡകൾ, നപുംസങ്ങൾ, സ്വൈരണികൾ, ഷണ്ഡന്മാർ, ഉപയലിംഗക്കാർ etc.. ഇന്ന് ഇവ "L G B T" എന്ന പേരിലും മൂന്നാം ലിംഗം എന്ന പേരിലും അറിയപ്പെടുന്നു.

                                                                     (തുടരും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌